ഇത്തരം റിപ്പോർട്ടുകൾക്കും വാദങ്ങൾക്കും പുറകേ പോകരുത്.
ഇതുപോലുള്ള അവകാശവാദങ്ങൾ ശാസ്ത്രീയമായി അംഗീകരിക്കാൻ കഴിയാത്തവയാണ്. ഒരു ചികിത്സാരീതി അംഗീകരിക്കപ്പെടണമെങ്കിൽ അത് കൃത്യമായ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോകുകയും, ആ ചികിത്സാരീതികൊണ്ട് ഒരു പ്രത്യേക ഗുണമുണ്ടെന്ന് തെളിയിക്കുകയും വേണം.